Skip to main content

Posts

Showing posts with the label kids

ചെറിയ ആൺ കുട്ടികൾക്ക് സ്വർണ്ണം ധരിക്കാൻ പാടുണ്ടോ ?

ചോദ്യം : ചെറിയ ആൺ കുട്ടികൾക്ക് സ്വർണം ധരിക്കുന്നത് അനുവദനീയമാണോ ? അവരുടെ വയസ്സ് 2 വയസ്സിനു താഴെ ആണങ്കിൽ സ്വർണ്ണം ധരിപ്പിച്ച് കൊടുക്കാൻ പാടുണ്ടോ ? ഉത്തരം :  ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ നിരുപാധികമായി പാടില്ലാത്തതാണ് ..  ആൺകുട്ടികൾ രണ്ടു വയസ്സിനു താഴെയുള്ളതാണെങ്കിലും ശരി അവർക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കൽ പാടില്ലാത്തതാണ്. സ്വർണ്ണം സ്ത്രീകൾക്ക് അനുവദീയമാണ് പുരുഷന്മാർക്ക് ഹറാമുമാണ് .സ്വർണ്ണം മോതിരമാണെങ്കിലും വാച്ചാണെങ്കിലും അതല്ലാത്തതാണെങ്കിലും ശരി സ്വർണം പുരുഷ വർഗത്തിന് ഹറാമാണ് പെണ്ണുങ്ങൾക്ക് അത് അനുവദയീമാണ്. ചെറിയ ആൺ കുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച്  കൊടുക്കൽ അനുവദീയമല്ല പ്രായമുള്ള ഒരു പുരുഷന് സ്വർണ്ണം ധരിക്കുന്നത് അനുവദീയമല്ലാത്തത് പോലെ . സ്വർണ്ണം എന്നുള്ളത് പെണ്ണുങ്ങൾക്ക് മാത്രമുള്ളതാണ് അത് എത്ര ചെറിയ ആണ്കുട്ടിയാണെങ്കിലും ശരി . ഇതാണ് ബഹു ഭൂരി ഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.  (fatwa ibnubaaz) കടപ്പാട് : telegram.me/fatwaalislamiyya