Skip to main content

Posts

Showing posts with the label zakath

ചോദ്യം: പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد،  സകാത്ത് ഓരോ വ്യക്തികള്‍ക്കുമാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിന് ഒന്നാകെയല്ല. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആഭരണങ്ങള്‍ അവരുടേതാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വര്‍ണ്ണം അവരുടെ ഉമ്മയുടെ സ്വര്‍ണ്ണത്തിലേക്ക് ചേര്‍ത്തി കണക്കാക്കേണ്ടതില്ല. എന്നാല്‍ അവരുടെ കൈവശമുള്ള ആഭരണം ഉമ്മയുടേതാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ മാത്രം നല്‍കിയതാണ് എങ്കില്‍ സകാത്ത് കണക്കാക്കുമ്പോള്‍ ഉമ്മയുടെ ആഭരണത്തോട് ചേര്‍ത്ത് അവ പരിഗണിക്കേണ്ടതുണ്ട്. കാരണം അതിന്‍റെ ഉടമസ്ഥ ഒരാളാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ മരണപ്പെടുമ്പോള്‍ അവരുടെ അനന്തരാവകാശികള്‍ക്ക് ആണല്ലോ അത് നല്‍കപ്പെടുക. ആ സമയത്ത് നാം മറ്റൊരാളുടെ ആഭരണവുമായി അത് ഒരുമിച്ച് പരിഗണിക്കാറില്ലല്ലോ, ഉമ്മയുടെത് അവരുടേതും മക്കളുടെത് അവരുടേയും ആയിത്തന്നെയാണ് പരിഗണിക്കാറുള്ളത്. അതുപോലെത്തന്നെയാണ് സകാത്ത് നല്‍കുമ്പോഴും. ഓരോരുത്തരുടേതും വ്യത്യസ്ഥമായി കണക്കാക്കിയാല്‍ മതി. ചെറിയ കുട്ടികളുടെ കൈവശമുള്ള ധനം നിസ്വാബ് തികയുന്നതും, അതിന് ഒരു ഹിജ്റ വര്‍ഷക്കാലം ഹൗല്‍ തികയുകയും ചെയ്‌താല്‍ അതി...