Skip to main content

Posts

ആടിനാലല്ലാതെ അഖീഖയുടെ പ്രതിഫലം ലഭിക്കുമോ?

Recent posts

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.  ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛   ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്.  ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് പകരമാകുന്നില്ല. മാത്രമ

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥവാ

മയ്യിത്ത് മുന്നിലില്ലാതെ നിർവഹിക്കുന്ന മയ്യിത്ത് നമസ്ക്കാരം.

ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?.  ഉത്തരം:  "ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല."  ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുണ്ടിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി (സ) ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന് അനു

വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ഉത്തരം :  വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം. عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق " അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ] മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :  " من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين " " ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്. അ

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya