Skip to main content

Posts

Showing posts with the label comedy

ഫലിതങ്ങളുടെ ഇസ്ലാമിക വിധി

നമ്മുടെ ഇസ്ലാം മതത്തിൽ ഫലിതങ്ങളുടെ വിധിയെന്താണ്.? അത് വിലക്കപ്പെട്ട വിനോദ വർത്തമാനങ്ങളിൽ പെടുമോ? അതിൽ ദീനിനെ പരിഹസിക്കുന്ന ഒന്നും വരുന്നില്ല എന്നത് അറിയും എങ്കിൽ അതിന്റെ വിധി ഞങ്ങൾക്ക് പറഞ്ഞു തരുമോ..  ഉത്തരം : തമാശകളും ഫലിതങ്ങളും സത്യസന്ധമാണെങ്കിൽ പ്രത്യേകിച്ചും അധികരിപ്പിക്കാതെയാണെങ്കിൽ അതിൽ പ്രശ്നമൊന്നുമില്ല. നബി സല്ലല്ലാഹു അലൈഹി വസല്ലം തമാശ പറയാറുണ്ടായിരുന്നു പക്ഷേ സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല. എന്നാൽ നുണ പറഞ്ഞു കൊണ്ടുള്ള തമാശയാണെങ്കിൽ അത് അനുവദനീയമല്ല. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : ജനങ്ങളെ ചിരിപ്പിക്കാനായി നുണ പറയുന്നവന് നാശം അവന് നാശം അവന് വീണ്ടും നാശം.  അബു ദാവൂദ് തിർമിദി നസാഇ എന്നിവർ നല്ല സനദോടെ ഉദ്ധരിച്ചത്.  അല്ലാഹുവാണ് തൌഫീക് നൽകുന്നവൻ ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളാ. http://www.binbaz.org.sa/fatawa/358 കടപ്പാട് : telegram.me/fatwaalislamiyya