Skip to main content

ഫലിതങ്ങളുടെ ഇസ്ലാമിക വിധി

നമ്മുടെ ഇസ്ലാം മതത്തിൽ ഫലിതങ്ങളുടെ വിധിയെന്താണ്.? അത് വിലക്കപ്പെട്ട വിനോദ വർത്തമാനങ്ങളിൽ പെടുമോ? അതിൽ ദീനിനെ പരിഹസിക്കുന്ന ഒന്നും വരുന്നില്ല എന്നത് അറിയും എങ്കിൽ അതിന്റെ വിധി ഞങ്ങൾക്ക് പറഞ്ഞു തരുമോ.. 


ഉത്തരം :

തമാശകളും ഫലിതങ്ങളും സത്യസന്ധമാണെങ്കിൽ പ്രത്യേകിച്ചും അധികരിപ്പിക്കാതെയാണെങ്കിൽ അതിൽ പ്രശ്നമൊന്നുമില്ല.

നബി സല്ലല്ലാഹു അലൈഹി വസല്ലം തമാശ പറയാറുണ്ടായിരുന്നു പക്ഷേ സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല. എന്നാൽ നുണ പറഞ്ഞു കൊണ്ടുള്ള തമാശയാണെങ്കിൽ അത് അനുവദനീയമല്ല. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : ജനങ്ങളെ ചിരിപ്പിക്കാനായി നുണ പറയുന്നവന് നാശം അവന് നാശം അവന് വീണ്ടും നാശം. 
അബു ദാവൂദ് തിർമിദി നസാഇ എന്നിവർ നല്ല സനദോടെ ഉദ്ധരിച്ചത്. 

അല്ലാഹുവാണ് തൌഫീക് നൽകുന്നവൻ

ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളാ.


http://www.binbaz.org.sa/fatawa/358









കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya