Skip to main content

ആടിനാലല്ലാതെ അഖീഖയുടെ പ്രതിഫലം ലഭിക്കുമോ?

മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം ( ആടിനാലല്ലാതെയും ) പ്രതിഫലം ലഭിക്കും എന്നാണു. അനസ്‌ ബ്നു മാലിക്‌ رضي الله عنه ഒട്ടകത്തെ അറുക്കാറുണ്ടായിരുന്നു എന്ന് മുസ്വന്നഫ്‌ ബ്നു അബീ ഷെയ്ബ യിൽ കുഴപ്പമില്ലാത്ത സനദിനാൽ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഹൻബലിയാക്കളുടെയും മാലിക്കികളുടെയും അഭിപ്രായം ആണു. കാരണം , ഒട്ടകം ആടിനേക്കാൾ പ്രതിഫലം ഉള്ളതാണു. അതുപോലെ "അവനു (മൗലൂദ്‌ അല്ലെങ്കിൽ പുതുതായി ജനിച്ച കുഞ്ഞിനു ) വേണ്ടി രക്തം ഒഴുക്കുക" എന്ന ഹദീസിനാലും . എന്നാൽ അത്‌ പങ്കുകാരില്ലാതെ മൊത്തമായി അറുക്കപ്പെടണം എന്ന് ഇമാം അഹ്മദ്‌ നിബന്ധന വെച്ചു.


( ആടിനാൽ അഖീഖ നൽകിയാലല്ലാതെ) പ്രതിഫലം ലഭിക്കില്ല എന്ന അഭിപ്രായത്തിലാണു ഇബ്ൻ ഹസം ; ഹഫ്സ ബിൻതു അബ്ദിർറഹ്മാൻ ബ്നി അബീ ബൿറിനോട്‌ പറയപ്പെട്ടു : ' നിങ്ങൾക്ക്‌ ഒരു ഒട്ടകത്തിനാൽ അഖീഖ നൽകിക്കൂടായിരുന്നോ? ' അവർ പറഞ്ഞു : " അല്ലാഹുവിൽ ശരണം , എന്റെ ഉപ്പയുടെ സഹോദരി ആഇഷാ رضي الله عنها പറയാറുണ്ടായിരുന്നു. : ' ആൺകുട്ടിക്ക്‌ രണ്ട്‌ ആടും പെൺകുട്ടിക്ക്‌ ഒരു ആടും എന്ന് ' . ഇത്‌ റിപ്പോർട്ട്‌ ചെയ്തത്‌ അബ്ദുറസ്സാഖ്‌ സ്വഹീഹായ സനദോട്‌ കൂടി. തെളിവുകളുടെ പ്രത്യക്ഷാർത്ഥമാണു ഇബ്നു ഹസം തെളിവാക്കുന്നത്‌, അതിലെല്ലാം ആടെന്നാണു ഉള്ളത്‌. സുലൈമാൻ ബ്നു ആമിറിന്റെ ഹദീസ്‌ മറ്റു തെളിവുകളെ വ്യക്തമാക്കുന്നതാണു. ഇല്ലെങ്കിൽ (അവനു വേണ്ടു രക്തം ഒഴുക്കുക) എന്ന ഹദീസിനു പക്ഷിയുടെ യോ അല്ലെങ്കിൽ ഇഷ്ടമുള്ള എന്തിന്റെയും ചോര ഒഴുക്കിക്കൊള്ളാൻ പറയപ്പെട്ടേക്കാം. ഇതാണു അബുശ്ശെയ്ഖ്‌ അൽ അസ്വ്‌ബഹാനിയുടെയും ഷാഫിയാക്കളിൽ പെട്ട ബന്ദിനീജിയുടെയും അഭിപ്രായം. 

അബൂ അബ്ദില്ല ( ഷെയ്ഖ്‌ ഇബ്നു ഹിസാം)  പറഞ്ഞു : " ഹദീസിൽ വന്നതിൽ പരിമിതപ്പെടുത്തുന്നതാണു ഉത്തമം , ഇനി ആരെങ്കിലും ഒട്ടകത്തിനാൽ അഖീഖ നൽകിയാൽ അവനു പ്രതിഫലം നൽകപ്പെടും എന്ന് നാം കരുതുന്നു. അല്ലാഹുവാണു ഏറ്റവും നന്നായി അറിയുന്നവൻ. 

ഫത്‌ഹുൽ അല്ലാം പേജ്‌ 547-548








കടപ്പാട്  : യാസിർ ബ്നു അയ്യൂബ്‌, t.me/Alilmunnaafiya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.  ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛   ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്.  ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീ...

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya