നമ്മുടെ ഇസ്ലാം മതത്തിൽ ഫലിതങ്ങളുടെ വിധിയെന്താണ്.? അത് വിലക്കപ്പെട്ട വിനോദ വർത്തമാനങ്ങളിൽ പെടുമോ? അതിൽ ദീനിനെ പരിഹസിക്കുന്ന ഒന്നും വരുന്നില്ല എന്നത് അറിയും എങ്കിൽ അതിന്റെ വിധി ഞങ്ങൾക്ക് പറഞ്ഞു തരുമോ.. ഉത്തരം : തമാശകളും ഫലിതങ്ങളും സത്യസന്ധമാണെങ്കിൽ പ്രത്യേകിച്ചും അധികരിപ്പിക്കാതെയാണെങ്കിൽ അതിൽ പ്രശ്നമൊന്നുമില്ല. നബി സല്ലല്ലാഹു അലൈഹി വസല്ലം തമാശ പറയാറുണ്ടായിരുന്നു പക്ഷേ സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല. എന്നാൽ നുണ പറഞ്ഞു കൊണ്ടുള്ള തമാശയാണെങ്കിൽ അത് അനുവദനീയമല്ല. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : ജനങ്ങളെ ചിരിപ്പിക്കാനായി നുണ പറയുന്നവന് നാശം അവന് നാശം അവന് വീണ്ടും നാശം. അബു ദാവൂദ് തിർമിദി നസാഇ എന്നിവർ നല്ല സനദോടെ ഉദ്ധരിച്ചത്. അല്ലാഹുവാണ് തൌഫീക് നൽകുന്നവൻ ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളാ. http://www.binbaz.org.sa/fatawa/358 കടപ്പാട് : telegram.me/fatwaalislamiyya