Skip to main content

Posts

Showing posts with the label funeral

മയ്യിത്ത് മുന്നിലില്ലാതെ നിർവഹിക്കുന്ന മയ്യിത്ത് നമസ്ക്കാരം.

ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?.  ഉത്തരം:  "ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല."  ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുണ്ടിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി (സ) ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന്...