Skip to main content

മയ്യിത്ത് മുന്നിലില്ലാതെ നിർവഹിക്കുന്ന മയ്യിത്ത് നമസ്ക്കാരം.

ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?. 

ഉത്തരം: 
"ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല." 
ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുണ്ടിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി (സ) ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന് അനുഷ്ടിച്ച് കാണിച്ചു തരുമായിരുന്നത് നബി (സ) യായിരുന്നു.  അതുപോലെത്തന്നെ സ്വഹാബത്തില്‍ നിന്നും (നജാശിയുടേതൊഴികെ) അവര്‍ ഏതെങ്കിലും ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിച്ചതായി വന്നിട്ടില്ല. ഉമറാക്കാളോ, ഖുലാഫാക്കളോ ഒക്കെ മരണപ്പെട്ടപ്പോഴും അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കപ്പെട്ടില്ല. നമ്മള്‍ സൂചിപ്പിച്ച ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ അഭിപ്രായം. ശരിയായ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഈ വിഷയത്തില്‍ അദ്ദേഹം തൗഫീഖ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി കല്പിച്ചാല്‍ അത് നിര്‍വഹിക്കല്‍ പുണ്യകരമായ കാര്യമാണ്. അഥവാ ഭരണാധികാരി ചെയ്യാന്‍ കല്പിച്ചാല്‍ അത് പുണ്യകരമായ കാര്യമായി മാറുന്നു. കാരണം നമ്മള്‍ അനുസരിക്കുവാന്‍ വേണ്ടി കല്പിക്കപ്പെട്ട ഭരണാധികാരിയോടുള്ള അനുസരണയില്‍ പെട്ടതാണത്.  അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക." -[നിസാഅ്:59]. ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസിന് വേണ്ടി നമസ്കരിക്കാനായി ഭരണാധികാരി കല്പിച്ചപ്പോള്‍ ചില ആളുകള്‍ അത് ചെയ്യാതെ വിട്ടുനിന്നതായി നമുക്കറിയാന്‍ സാധിച്ചു. അവര്‍ക്ക് തെറ്റുപറ്റി. അതവരുടെ വിവരക്കേട് കൊണ്ടാണ്. കാരണം ഭരണാധികാരിയുടെ കല്പനപ്രകാരം നമ്മള്‍ ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചത്  അല്ലാഹുവിനുള്ള അനുസരണയെന്നോണമാണ്.  "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക." -[നിസാഅ്:59].എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍. ഇനി അത് ബിദ്അത്താണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭരണാധികാരി ഒരു ബിദ്അത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് അനുസരിക്കേണ്ടതുണ്ടോ എന്നാണ് അവര്‍ പറയുന്നതെങ്കില്‍, നമുക്ക് പറയാനുള്ളത്: അല്ല അത് ബിദ്അത്തല്ല എന്നാണ്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ്. ഫിഖ്ഹിയായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന കാര്യങ്ങനെ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. അത്തരം കാര്യങ്ങളെ ബിദ്അത്ത് എന്ന് വിളിച്ചാല്‍ എല്ലാ ഫുഖഹാക്കളും മുബ്തദിഉകളായിത്തീരും. ഓരോരുത്തരും തന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തവരോട് നീ ബിദ്അത്തുകാരനാണ് എന്ന് പറയേണ്ടി വരും. അപ്രകാരം പണ്ഡിതന്മാരില്‍ ഒരാളും തന്നെ പറഞ്ഞതായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നു: അത് ബിദ്അത്താണ് എന്ന് വാദിച്ച സഹോദരങ്ങളുടെ ഇജ്തിഹാദ് അസ്ഥാനത്താണ്. ഏതായാലും ശരിയായ അഭിപ്രായം:  ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം സുന്നത്തല്ല. പക്ഷെ ഭരണാധികാരി അത് ചെയ്യാന്‍ വേണ്ടി കല്പിച്ചാല്‍ പുണ്യകരമാണ്. അത് അല്ലാഹുവിനോടുള്ള അനുസരണയില്‍ പെട്ടതാണ്. കാരണം അല്ലാഹു (ഭരണാധികാരികളെ അനുസരിക്കാന്‍) കല്പിച്ചിട്ടുണ്ട് ."




[ഈ ചോദ്യോത്തരം ശ്രവിക്കാന്‍ ഈ ലിങ്കില്‍ പോകാവുന്നതാണ് :
https://www.youtube.com/watch?v=iFUHwmKMVOk ]








കടപ്പാട്: telegram.me/fatwaalislamiyya

Comments

Popular posts from this blog

ആടിനാലല്ലാതെ അഖീഖയുടെ പ്രതിഫലം ലഭിക്കുമോ?

മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം ( ആടിനാലല്ലാതെയും ) പ്രതിഫലം ലഭിക്കും എന്നാണു. അനസ്‌ ബ്നു മാലിക്‌ رضي الله عنه ഒട്ടകത്തെ അറുക്കാറുണ്ടായിരുന്നു എന്ന് മുസ്വന്നഫ്‌ ബ്നു അബീ ഷെയ്ബ യിൽ കുഴപ്പമില്ലാത്ത സനദിനാൽ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഹൻബലിയാക്കളുടെയും മാലിക്കികളുടെയും അഭിപ്രായം ആണു. കാരണം , ഒട്ടകം ആടിനേക്കാൾ പ്രതിഫലം ഉള്ളതാണു. അതുപോലെ "അവനു (മൗലൂദ്‌ അല്ലെങ്കിൽ പുതുതായി ജനിച്ച കുഞ്ഞിനു ) വേണ്ടി രക്തം ഒഴുക്കുക" എന്ന ഹദീസിനാലും . എന്നാൽ അത്‌ പങ്കുകാരില്ലാതെ മൊത്തമായി അറുക്കപ്പെടണം എന്ന് ഇമാം അഹ്മദ്‌ നിബന്ധന വെച്ചു. ( ആടിനാൽ അഖീഖ നൽകിയാലല്ലാതെ) പ്രതിഫലം ലഭിക്കില്ല എന്ന അഭിപ്രായത്തിലാണു ഇബ്ൻ ഹസം ; ഹഫ്സ ബിൻതു അബ്ദിർറഹ്മാൻ ബ്നി അബീ ബൿറിനോട്‌ പറയപ്പെട്ടു : ' നിങ്ങൾക്ക്‌ ഒരു ഒട്ടകത്തിനാൽ അഖീഖ നൽകിക്കൂടായിരുന്നോ? ' അവർ പറഞ്ഞു : " അല്ലാഹുവിൽ ശരണം , എന്റെ ഉപ്പയുടെ സഹോദരി ആഇഷാ رضي الله عنها പറയാറുണ്ടായിരുന്നു. : ' ആൺകുട്ടിക്ക്‌ രണ്ട്‌ ആടും പെൺകുട്ടിക്ക്‌ ഒരു ആടും എന്ന് ' . ഇത്‌ റിപ്പോർട്ട്‌ ചെയ്തത്‌ അബ്ദുറസ്സാഖ്‌ സ്വഹീഹായ സനദോട്‌ കൂടി. തെളിവുകളുടെ പ്രത്യക...

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya