Skip to main content

Posts

Showing posts with the label jewel

മോതിരം ധരിക്കുന്നത് സുന്നത്താണോ?

ഉത്തരം: മോതിരം ധരിക്കുകയെന്നത് എല്ലാവരോടും ‘നിങ്ങള്‍ മോതിരം ധരിക്കൂ’ എന്ന് പറയാന്‍ മാത്രമുള്ള സുന്നത്തല്ല. എന്നാല്‍ അവന് മോതിരം ധരിക്കല്‍ ആവശ്യമായി വന്നാല്‍ അത് അനുവദനീയവുമാണ്. നബി-ﷺ-യുടെ കാലഘട്ടത്തിലെ രാജാക്കന്മാര്‍ മുദ്ര പതിപ്പിച്ചിട്ടില്ലാത്ത കത്തുകള്‍ സ്വീകരിക്കുകയില്ലെന്ന് അറിഞ്ഞപ്പോള്‍, അവര്‍ക്ക് കത്തയക്കുന്നതിനായാണ് നബി -ﷺ- മോതിരം ധരിച്ചത്. ഇക്കാലഘട്ടത്തിലും അപ്രകാരം ഒരാവശ്യം ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ -ഖാദി, അമീര്‍ പോലുള്ളവര്‍ക്ക്- അവന് മോതിരം ധരിക്കാവുന്നതാണ്. അത് നബി-ﷺ-യെ പിന്‍പറ്റലുമാണ്. എന്നാല്‍ മോതിരം ധരിക്കാന്‍ പ്രത്യേകം ആവശ്യമൊന്നുമില്ലാത്തവനാണെങ്കില്‍ അവന്‍റെ കാര്യത്തില്‍ അതൊരു സുന്നത്തല്ല. മറിച്ച്, അത് കേവലം മുബാഹായ -അനുവദനീയമായ- കാര്യം മാത്രമാണ്. എന്നാല്‍ മോതിരം ധരിക്കുക എന്നതില്‍ ഇസ്ലാമില്‍ വിലക്കപ്പെട്ട വല്ല കാര്യങ്ങളും കടന്നു കൂടുന്നുണ്ടെങ്കില്‍ അത് നിഷിദ്ധവുമാകും. ഉദാഹരണത്തിന് പുരുഷന്മാര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള മോതിരം ധരിക്കാന്‍ അനുവാദമില്ല എന്ന് നബി-ﷺ-യുടെ ഹദീഥുകളില്‍ വന്ന പോലെ. ശൈഖ് ഇബ്നു ഉസൈമീന്‍  കട...

ചോദ്യം: പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد،  സകാത്ത് ഓരോ വ്യക്തികള്‍ക്കുമാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിന് ഒന്നാകെയല്ല. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആഭരണങ്ങള്‍ അവരുടേതാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വര്‍ണ്ണം അവരുടെ ഉമ്മയുടെ സ്വര്‍ണ്ണത്തിലേക്ക് ചേര്‍ത്തി കണക്കാക്കേണ്ടതില്ല. എന്നാല്‍ അവരുടെ കൈവശമുള്ള ആഭരണം ഉമ്മയുടേതാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ മാത്രം നല്‍കിയതാണ് എങ്കില്‍ സകാത്ത് കണക്കാക്കുമ്പോള്‍ ഉമ്മയുടെ ആഭരണത്തോട് ചേര്‍ത്ത് അവ പരിഗണിക്കേണ്ടതുണ്ട്. കാരണം അതിന്‍റെ ഉടമസ്ഥ ഒരാളാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ മരണപ്പെടുമ്പോള്‍ അവരുടെ അനന്തരാവകാശികള്‍ക്ക് ആണല്ലോ അത് നല്‍കപ്പെടുക. ആ സമയത്ത് നാം മറ്റൊരാളുടെ ആഭരണവുമായി അത് ഒരുമിച്ച് പരിഗണിക്കാറില്ലല്ലോ, ഉമ്മയുടെത് അവരുടേതും മക്കളുടെത് അവരുടേയും ആയിത്തന്നെയാണ് പരിഗണിക്കാറുള്ളത്. അതുപോലെത്തന്നെയാണ് സകാത്ത് നല്‍കുമ്പോഴും. ഓരോരുത്തരുടേതും വ്യത്യസ്ഥമായി കണക്കാക്കിയാല്‍ മതി. ചെറിയ കുട്ടികളുടെ കൈവശമുള്ള ധനം നിസ്വാബ് തികയുന്നതും, അതിന് ഒരു ഹിജ്റ വര്‍ഷക്കാലം ഹൗല്‍ തികയുകയും ചെയ്‌താല്‍ അതി...