Skip to main content

മോതിരം ധരിക്കുന്നത് സുന്നത്താണോ?

ഉത്തരം:
മോതിരം ധരിക്കുകയെന്നത് എല്ലാവരോടും ‘നിങ്ങള്‍ മോതിരം ധരിക്കൂ’ എന്ന് പറയാന്‍ മാത്രമുള്ള സുന്നത്തല്ല. എന്നാല്‍ അവന് മോതിരം ധരിക്കല്‍ ആവശ്യമായി വന്നാല്‍ അത് അനുവദനീയവുമാണ്.

നബി-ﷺ-യുടെ കാലഘട്ടത്തിലെ രാജാക്കന്മാര്‍ മുദ്ര പതിപ്പിച്ചിട്ടില്ലാത്ത കത്തുകള്‍ സ്വീകരിക്കുകയില്ലെന്ന് അറിഞ്ഞപ്പോള്‍, അവര്‍ക്ക് കത്തയക്കുന്നതിനായാണ് നബി -ﷺ- മോതിരം ധരിച്ചത്. ഇക്കാലഘട്ടത്തിലും അപ്രകാരം ഒരാവശ്യം ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ -ഖാദി, അമീര്‍ പോലുള്ളവര്‍ക്ക്- അവന് മോതിരം ധരിക്കാവുന്നതാണ്. അത് നബി-ﷺ-യെ പിന്‍പറ്റലുമാണ്.


എന്നാല്‍ മോതിരം ധരിക്കാന്‍ പ്രത്യേകം ആവശ്യമൊന്നുമില്ലാത്തവനാണെങ്കില്‍ അവന്‍റെ കാര്യത്തില്‍ അതൊരു സുന്നത്തല്ല. മറിച്ച്, അത് കേവലം മുബാഹായ -അനുവദനീയമായ- കാര്യം മാത്രമാണ്.

എന്നാല്‍ മോതിരം ധരിക്കുക എന്നതില്‍ ഇസ്ലാമില്‍ വിലക്കപ്പെട്ട വല്ല കാര്യങ്ങളും കടന്നു കൂടുന്നുണ്ടെങ്കില്‍ അത് നിഷിദ്ധവുമാകും. ഉദാഹരണത്തിന് പുരുഷന്മാര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള മോതിരം ധരിക്കാന്‍ അനുവാദമില്ല എന്ന് നബി-ﷺ-യുടെ ഹദീഥുകളില്‍ വന്ന പോലെ.

ശൈഖ് ഇബ്നു ഉസൈമീന്‍ 











കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya