Skip to main content

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?. 

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛

  ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്. 

ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് പകരമാകുന്നില്ല. മാത്രമല്ല ആമാശയത്തിലേക്ക് അതിന്‍റെ കണികകള്‍ എത്തുന്നുമില്ല. മറിച്ച് നേരിട്ട് ശ്വാസകോശത്തിലേക്ക് മാത്രമാണ് ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ പോകുന്നത്. സുഗന്ധമോ മറ്റോ ശ്വസിക്കുന്നത് പോലുള്ള പ്രവര്‍ത്തനമേ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോഴും നടക്കുന്നുള്ളൂ. അതിനാല്‍ത്തന്നെ അത് നോമ്പ് മുറിക്കുകയില്ല എന്നതാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരും പണ്ഡിതസഭകളും ഈ വിഷയത്തില്‍ എത്തിയിട്ടുള്ള തീരുമാനം. 

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: 

دواء الربو الذي يستعمله المريض استنشاقاً يصل إلى الرئتين عن طريق القصبة الهوائية لا إلى المعدة ، فليس أكلاً ولا شرباً ولا شبيهاً بهما . . . والذي يظهر عدم الفطر باستعمال هذا الدواء

" ഇന്‍ഹേലര്‍ ഉപയോഗിച്ച് ശ്വസനത്തിലൂടെ ആസ്ത്മയുടെ രോഗികള്‍  ഉള്ളിലേക്കെടുക്കുന്നതായ ശ്വാസകോശത്തിലേക്കെത്തുന്ന, ആമാശയാത്തിലേക്കെത്താത്ത മരുന്ന് ഭക്ഷണമോ, പാനീയമോ അല്ല, അവയോട് സാദൃശ്യമുള്ളതായി കണക്കാക്കാനും സാധിക്കില്ല. ഈ മരുന്ന് ഉപയോഗിക്കുക വഴി നോമ്പ് മുറിയില്ല എന്നതാണ് പ്രകടമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്." - [ഫതാവ ഇസ്‌ലാമിയ: 1/130].

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: 

وبخاخ الربو لا يفطّر لأنه غاز مضغوط يذهب إلى الرئة وليس بطعام  .

"ആസ്ത്മക്കുള്ള ഇന്‍ഹേലര്‍ നോമ്പ് മുറിക്കുകയില്ല. കാരണം അത് ശ്വാസകോശത്തിലേക്ക് രൂപത്തില്‍ വായു രൂപത്തില്‍ കമ്പ്രെസ്സ് ചെയ്യപ്പെട്ട മരുന്നാണ്. അത് ഭക്ഷണ ഗണത്തില്‍ പെടില്ല". - [ഫതാവ ദഅവ : ഇബ്നു ബാസ്: 979]. 

അതുപോലെ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല പറയുന്നു: 

هذا البخاخ يتبخر ولا يصل إلى المعدة ، فحينئذٍ نقول : لا بأس أن تستعمل هذا البخاخ وأنت صائم ، ولا تفطر بذلك

" ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ ആവിയായി ശ്വാസത്തില്‍ ലയിച്ചു പോകുന്നു. അത് ആമാശയാത്തിലേക്കെത്തുന്നില്ല. അതുകൊണ്ടുതന്നെ നാം പറയുന്നു: നീ നോമ്പുകാരനായിരിക്കെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതുകൊണ്ട് നിന്‍റെ നോമ്പ് മുറിയുകയില്ല." - [ഫതാവ അര്‍കാനുല്‍ ഇസ്‌ലാം : പേജ്: 475]. 

എന്നാല്‍ ആസ്തമക്കുള്ള ഗുളിക കഴിക്കുക വഴി നോമ്പ് മുറിയും. കാരണം അത് അന്നനാളത്തിലൂടെ ആമാശയാത്തിലേക്ക് എത്തുന്നതും ഭക്ഷണത്തെപ്പോലെ ഘരരൂപത്തില്‍ ഉള്ളതുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ...







കടപ്പാട്:telegram.me/fatwaalislamiyya 

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya