Skip to main content

രക്തദാനം അനുവദനീയമാണോ ?. രക്തദാനത്തിന് പണം ഈടാക്കാമോ ?

സുപ്രധാനമായും രണ്ട് ചോദ്യങ്ങളാണുള്ളത്. ഒന്ന് രക്തദാനം അനുവദനീയമാണോ ?, മറ്റൊന്ന് രക്തദാനത്തിന് പണം ഈടാക്കാമോ ?. 

ഒന്നാമത്തെ ചോദ്യത്തിന്‍റെ ഉത്തരം:
രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നം ഉണ്ടാകാതിരിക്കുകയും, സ്വീകര്‍ത്താവിന് അനിവാര്യമായി വരുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണല്ലോ ഒരാളുടെ രക്തം മറ്റൊരാള്‍ക്ക് ദാനം ചെയ്യാറ്.  അത് അനുവദനീയമെന്നതിലുപരി പുണ്യകരമാണ്.
കാരണം ഒരു മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ കാരണക്കാരനാവുക എന്നുള്ളത് അല്ലാഹു സുബ്ഹാനഹു വ തആല ഏറെ പ്രശംസിച്ച കാര്യമാണ് അല്ലാഹു പറയുന്നു:

وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعاً
"ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു." - [മാഇദ : 32].

രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടാവുന്ന സാഹചര്യത്തിലും, സ്വീകര്‍ത്താവിന് അനിവാര്യമല്ലാത്ത സാഹചര്യത്തിലും ഒരാളുടെ രക്തം മറ്റൊരാളുടെ ശരീരത്തിലേക്ക് മാറ്റം ചെയ്യുന്നത് അനുവദനീയമല്ല.

രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം:
പണം ഈടാക്കിയുള്ള രക്തദാനം ഹറാമാണ്. 

ലിജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:

أخذ العوض على بذل الدم محرم، سواء كـان العوض عينًا أو نقدًا، لحديث أبي جحيفة في (صحيح البخاري)  أن النبي صلى الله عليه وسلم نهى عن ثمن الدم (، والإجماع منعقد على ذلك، ولو كـان ذلك على سبيل الهدية؛ لأنها هدية في مقابل محرم.

"രക്തദാനത്തിന് പകരമായി വല്ലതും ഈടാക്കുന്നത് ഹറാമാണ്. അത് പണമായാലും വസ്തുക്കളായാലും ശരി. കാരണം ഇമാം ബുഖാരി ഉദ്ദരിച്ച അബൂ ജുഹൈഫ (റ) വില്‍ നിന്നുള്ള ഹദീസില്‍ ഇപ്രകാരം കാണാം: " നബി(ﷺ) രക്തത്തിന് പകരമായി കിട്ടുന്ന വിലയെ നിഷിദ്ധമാക്കിയിട്ടുണ്ട്". ഇത് ഇജ്മാഉള്ള വിഷയമാണ്. 'ഹദിയ്യ' അഥവാ ഒരു പാരിതോഷികം എന്ന നിലക്കാണ് അത് നല്‍കപ്പെടുന്നതെങ്കില്‍ പോലും. കാരണം അത് (വില്പന) നിഷിദ്ധമായ ഒരു കാര്യത്തിന് ബദലായി കിട്ടുന്ന പാരിതോഷികമാണ്".
- [ഫത്'വയില്‍ ഒപ്പ് വച്ചവര്‍: അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (റഹിമഹുല്ല), അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ല), സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല), ബകര്‍ അബൂ സൈദ്‌ (ഹഫിദഹുല്ല).



ഇനി ഒരാള്‍ക്ക് പണം നല്‍കാതെ രക്തം ലഭിക്കാത്ത ഒരു നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍, തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ പണം കൊടുത്ത് വാങ്ങല്‍ അനിവാര്യമായി വന്നാല്‍, അത്തരം ഒരു സാഹചര്യത്തില്‍ വാങ്ങിക്കുന്നവന് കുറ്റമില്ല. എന്നാല്‍ വില്‍ക്കുന്നവന്‍ കുറ്റക്കാരനാണ്.  അയാള്‍ പണമീടാക്കാതെ നല്‍കാന്‍ തയ്യാറാവുകയാണ് വേണ്ടത്.







കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya

വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ഉത്തരം :  വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം. عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق " അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ] മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :  " من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين " " ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്. അ...