Skip to main content

Posts

Showing posts with the label quran

വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ഉത്തരം :  വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം. عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق " അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ] മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :  " من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين " " ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്. അ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya

പള്ളിയിൽ വെച്ച് നമസ്കാരക്കാർക്ക് പ്രയാസമുണ്ടാവുന്ന രീതിയിൽ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നതിന്റെ വിധിയെന്ത് ?

ഉത്തരം  : പള്ളിയിൽ വെച്ച് നമസ്കാരക്കാർക്കോ,പഠിതാക്കൾക്കോ,ഖുർആൻ പാരായണം ചെയ്യുന്നവർക്കോ പ്രയാസമുണ്ടാവുന്ന രീതിയിൽ ഖുർ ആൻ ഉറക്കെ പാരായണം ചെയ്യുന്നത് ഹറാമാണ്. കാരണം,പ്രവാചകൻ (സ) ജനങ്ങളുടെ അടുക്കൽ ചെന്നു.അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു.ഖുർ ആൻ പാരായണത്താൽ അവരുടെ ശബ്ദം ഉയർന്നപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : നിശ്ചയമായും നമസ്കരിക്കുന്നവൻ തന്റെ രക്ഷിതാവിനോട് രഹസ്യ സംഭാഷണം നടത്തുകയാണ്.അത്കൊണ്ട് തന്നെ താൻ എന്ത് മുഖേനയാണ് തന്റെ റബ്ബിനോട് സംഭാഷണം നടത്തുന്നതെന്ന് നോക്കട്ടെ.ആകയാൽ നിങ്ങളിൽ ചിലർ ചിലരുടെ മേൽ ഖുർആൻ ഉറക്കെയാകരുത്. (അബൂ സഈദിൽ ഖുദ്‌രിയിൽ നിന്നും അബൂ ദാവൂദ് ഉദ്ധരിച്ചത്)  മജ്മൂഉ ഫതാവ ശൈഖ് സ്വാലിഹ് ഉതൈമീൻ കടപ്പാട് : telegram.me/fatwaalislamiyya

വുളുവില്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടുണ്ടോ ?

ശുദ്ധിയോട് കൂടിയല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. അഥവാ വിശുദ്ധ ഖുര്‍ആന്‍ കയ്യുറ, കവര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപാതിയില്ലാതെ നേരിട്ട് സ്പര്‍ശിക്കുന്നവന്‍ ആണായാലും പെണ്ണായാലും  ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമാകണം.  ഇതില്‍ അഭിപ്രായഭിന്നത ഉണ്ട് എങ്കിലും കൂടുതല്‍ പ്രമാണബദ്ധമായ അഭിപ്രായം ഇതാണ്. നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും, (റഹിമഹുമുല്ലാഹ്) ഈ അഭിപ്രായമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല)പറയുന്നു:  " വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ള ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ് " [മജ്മൂഉ ഫതാവ 21/266]. അതാണ്‌ കൂടുതല്‍ പ്രമാണബദ്ധവും. അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍(ﷺ) യമനിലേക്ക് അയച്ച കത്തില്‍ "ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ] എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഈ അഭിപ്രായം തന്നെയാണ് കൂടുതല്‍ പ്രബലമായ അഭിപ്രായമായി ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയും ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയും, ശൈഖ് സ്വാല...