Skip to main content

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :  

" ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ഉത്തരം: 
" അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്.

"وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا "

" ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."

 നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്" 
അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്.
അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. "













കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ആടിനാലല്ലാതെ അഖീഖയുടെ പ്രതിഫലം ലഭിക്കുമോ?

മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം ( ആടിനാലല്ലാതെയും ) പ്രതിഫലം ലഭിക്കും എന്നാണു. അനസ്‌ ബ്നു മാലിക്‌ رضي الله عنه ഒട്ടകത്തെ അറുക്കാറുണ്ടായിരുന്നു എന്ന് മുസ്വന്നഫ്‌ ബ്നു അബീ ഷെയ്ബ യിൽ കുഴപ്പമില്ലാത്ത സനദിനാൽ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഹൻബലിയാക്കളുടെയും മാലിക്കികളുടെയും അഭിപ്രായം ആണു. കാരണം , ഒട്ടകം ആടിനേക്കാൾ പ്രതിഫലം ഉള്ളതാണു. അതുപോലെ "അവനു (മൗലൂദ്‌ അല്ലെങ്കിൽ പുതുതായി ജനിച്ച കുഞ്ഞിനു ) വേണ്ടി രക്തം ഒഴുക്കുക" എന്ന ഹദീസിനാലും . എന്നാൽ അത്‌ പങ്കുകാരില്ലാതെ മൊത്തമായി അറുക്കപ്പെടണം എന്ന് ഇമാം അഹ്മദ്‌ നിബന്ധന വെച്ചു. ( ആടിനാൽ അഖീഖ നൽകിയാലല്ലാതെ) പ്രതിഫലം ലഭിക്കില്ല എന്ന അഭിപ്രായത്തിലാണു ഇബ്ൻ ഹസം ; ഹഫ്സ ബിൻതു അബ്ദിർറഹ്മാൻ ബ്നി അബീ ബൿറിനോട്‌ പറയപ്പെട്ടു : ' നിങ്ങൾക്ക്‌ ഒരു ഒട്ടകത്തിനാൽ അഖീഖ നൽകിക്കൂടായിരുന്നോ? ' അവർ പറഞ്ഞു : " അല്ലാഹുവിൽ ശരണം , എന്റെ ഉപ്പയുടെ സഹോദരി ആഇഷാ رضي الله عنها പറയാറുണ്ടായിരുന്നു. : ' ആൺകുട്ടിക്ക്‌ രണ്ട്‌ ആടും പെൺകുട്ടിക്ക്‌ ഒരു ആടും എന്ന് ' . ഇത്‌ റിപ്പോർട്ട്‌ ചെയ്തത്‌ അബ്ദുറസ്സാഖ്‌ സ്വഹീഹായ സനദോട്‌ കൂടി. തെളിവുകളുടെ പ്രത്യക...

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya