ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു : " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം: " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക." നബി (ﷺ) പറഞ്ഞു: "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്" അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya