Skip to main content

ചോദ്യം : ശിർക്ക്‌ ചെയ്യുന്നുവെന്ന്‌ ഉറപ്പുള്ള ഇമാമിനെ നമസ്ക്കാരത്തിൽ പിന്തുടരാമോ ?

ചോദ്യം: ഒരു പള്ളിയിലെ ഇമാം മരിച്ചവരെ വിളിച്ച്‌ പ്രാർത്ഥിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതായി അറിയുവാൻ കഴിഞ്ഞു. ഖബറിൽ കിടക്കുന്ന ഇവർ അല്ലാഹുവിന്റെ ഔലിയാക്കളാണെന്നും അല്ലാഹുവിനോട്‌ നമുക്ക്‌ വേണ്ടി ശുപാർശ നടത്തുവാൻ കഴിവുള്ളവരാണെന്നും അയാൾ അവകാശപ്പെടുന്നു. തൗഹീദിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്ന ഞാൻ ആ ഇമാമിന്റെ പിന്നിൽ ജമാഅത്തായി നമസ്ക്കരിക്കുന്നത്‌ അനുവദനീയമാണോ? കൂടാതെ അല്ലാഹുവിന്‌ പുറമെയുള്ളവരുടെ പേരിൽ സത്യം ചെയ്യുക, അവരെ വിളിച്ചു സഹായം തേടുക,  അല്ലാഹുവിലേക്ക്‌ അടുക്കുവാൻ ഇവരെ ഇടയാളൻമാരാക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും  ദയവായി വിശദീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.


ഉത്തരം: 
താങ്കൾ എഴുത്തിൽ പരാമർശിച്ച ഇമാം ഖബറാളികളോട്‌ വിളിച്ചു പ്രാർത്ഥിക്കുകയും അവരുടെ പേരിൽ സത്യം ചെയ്യുകയും  ചെയ്യുന്നയാളാണെന്ന്‌ ഉറപ്പുണ്ടെങ്കിൽ  അയാളുടെ പിന്നിൽ നമസ്ക്കരിക്കുന്നത്‌ അനുവദനീയമല്ല. 
എന്തെന്നാൽ അല്ലാഹുവിന്‌ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും പങ്ക്‌ ചേർക്കുക വഴി  അയാളെ മുശ്‌രിക്‌ ആയി കണക്കാക്കേണ്ടതാണ്‌. അയാൾ ഒററക്ക്‌  നമസ്‌ക്കരിക്കുന്നതും ജമാഅത്തായി നമസ്ക്കരിക്കുന്നതുമെല്ലാം ബാത്വിൽ ആകുന്നു.  ആയതിനാൽ ഒരു മുസ്ലിമിന്‌ അയാളുടെ പിന്നിൽ നമസ്ക്കരിക്കൽ അനുവദനീയമല്ല തന്നെ.



അല്ലാഹുവിന്റെ വചനങ്ങൾ കാണുക:

وَلَوْ أَشْرَكُواْ لَحَبِطَ عَنْهُم مَّا كَانُواْ يَعْمَلُونَ

“അവർ അല്ലാഹുവോട്‌ പങ്ക്‌ ചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്‌ഫലമായിപ്പോകുമായിരുന്നു.” (6:88)

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത്‌ ഇതത്രെ.  (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും”.(39:65)

بَلِ اللَّهَ فَاعْبُدْ وَكُن مِّنْ الشَّاكِرِينَ

“അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക”. (39:66)


(ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബ്ദുൽ റസാഖ്‌ അഫീഫി, ശൈഖ്‌ അബ്ദുള്ളാ ഇബ്നു ഗുദയ്യാൻ എന്നിവരടങ്ങുന്ന സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭ ഈ വിഷയത്തിൽ രേഖപ്പെടുത്തിയ ഫത്‌വ. ലജന ഫത് വാ . 9336/1)








കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.  ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛   ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്.  ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീ...

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya