Skip to main content

ബർത്ത്ഡേ പാർട്ടിയുടെ മതവിധിയെന്താകുന്നു ?

ചോദ്യം: മുസ്ലിംകളുടെയിടയിൽ ചില സഹോദരങ്ങൾ സ്വന്തത്തിന്റെയോ തങ്ങളുടെ മക്കളുടെയോ ഒക്കെ ബർത്ത്ഡേ പാർട്ടി നടത്തുന്നത്‌ കണ്ടുവരുന്നു. എന്താണ്‌ ഇപ്രകാരമുള്ള ആഘോഷങ്ങളുടെ മതവിധി ?

ഉത്തരം: ഇബാദത്തിന്റെ അടിസ്ഥാനപരമായ തത്വം അവ തൗഖീഫിയാണ്‌, അഥവാ അവ മതപരമായ പ്രമാണങ്ങൾ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടതും വ്യക്തികളുടെ അഭിപ്രായങ്ങളിൽ മാററുവാൻ പാടില്ലാത്തതുമാകുന്നു. ഉദാഹരണത്തിന്‌ അല്ലാഹുവിനെ ആരാധിക്കുന്നതിന്‌ അവന്റെ കൽപ്പനയ്ക്ക്‌ വിരുദ്ധമായ (നബി (സ്വ) പഠിപ്പിക്കാത്ത)  ഒരു മാർഗ്ഗം പാടുള്ളതല്ല.  എന്തെന്നാൽ സ്വഹീഹായ ഒരു ഹദീഥിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു.  ‘ആരെങ്കിലും നമ്മുടെ ഈ വിഷയത്തിൽ (ദീനിൽ) പുതിയതായി എന്തെങ്കിലും കൊണ്ടുവന്നാൽ അത്‌ തള്ളപ്പെടേണ്ടതാണ്‌.’ മറെറാരു രിവായത്തിൽ ‘നമ്മുടെ ചര്യകളിലില്ലാത്ത ഒരു കർമ്മം ആരെങ്കിലും (മതത്തിൽ) കൊണ്ടുവന്നാൽ അവ തള്ളപ്പെടേണ്ടതാണ്‌’ എന്നും കാണാം.
 ജൻമദിനാഘോഷം എന്നത്‌ ഒരു ബിദ്‌അത്ത്‌ ആകുന്നു. അത്‌ ആരുടെ പേരിലായാലും അവർ എത്രതന്നെ ഉന്നതരായിരുന്നാലും ശരി, അനുവദനീയമല്ലതന്നെ. 
സൃഷ്ടികളിൽ ഏററവും ശ്രേഷ്ഠരായവരും   പ്രവാചകൻമാരുടെ നേതാവുമായ  മുഹമ്മദ്‌ ഇബ്നു അബ്ദുള്ള(സ്വ) ഒരിക്കലും തങ്ങൾ ജനിച്ച ദിവസം ആഘോഷിച്ചതായോ, തന്റെ ഉമ്മത്തിനോട്‌ (വിശ്വാസിസമൂഹം)  ഈ ദിവസം ആഘോഷിക്കുവാൻ കൽപ്പിച്ചതായോ കാണുവാൻ കഴിയില്ല. അപ്രകാരംതന്നെ ഈ ഉമ്മത്തിലെ ഏററവും മുൻപന്തിയിൽ നിൽക്കുന്ന ഖുലഫാഉറാശിദീങ്ങളോ സ്വഹാബികളോ  പ്രവാചകന്റെ ജൻമദിനമോ  മററാരുടെയെങ്കിലും ജൻമദിനമോ  ആഘോഷിച്ചതായി നമുക്ക്‌ കാണുവാൻ സാധിക്കുകയില്ല.  എല്ലാ നൻമയും അവരുടെ മാർഗ്ഗത്തെ പിൻപററുന്നതിലും പ്രവാചകന്റെ അദ്ധ്യാപനങ്ങളുമായി തന്റെ ജീവിതത്തെ ക്രമീകരിക്കുന്നതിലുമാണടങ്ങിയിട്ടുള്ളത്‌. മാത്രവുമല്ല, ഇത്തരം ബിദ്‌അത്തുകൾ ജൂതൻമാരെയും ക്രൈസ്തവരെയും മററു അവിശ്വാസി സമൂഹങ്ങളെയും അവരിലുള്ള ആഘോഷങ്ങളെ അനുകരിക്കുന്നതിലേക്ക്‌ വഴിതെളിക്കുന്നതുമായിരിക്കും. അല്ലാഹുവിലാണ്‌ അഭയം.


ലജ്നത്തുദ്ദാഇമയുടെ ഫത്‌വകൾ  No. 2008









കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya

വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ഉത്തരം :  വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം. عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق " അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ] മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :  " من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين " " ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്. അ...