Skip to main content

പരീക്ഷകളിലെ കോപ്പിയടിക്കൽ


ചോദ്യം : ഞാൻ ഒരു കോളേജ് വിദ്യാർത്ഥിയാണ്.ഇവിടെ പരീക്ഷയിൽ ചില വിദ്യാർഥികൾ ചില വിഷയങ്ങളിൽ കോപ്പി അടിക്കുന്നു (ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളിൽ).അതിനെ കുറിച്ച് അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു : ഇംഗ്ലീഷ് എന്ന വിഷയത്തിൽ കോപ്പി അടിക്കൽ ഹറാമല്ല എന്ന് ചില പണ്ഡിതന്മാർ ഫത്വ നൽകിയിട്ടുണ്ട്.ഈ പ്രവർത്തനത്തോട് ഞാൻ എന്ത് നിലപാട് സ്വീകരിക്കണം ?

ഉത്തരം :


 "ആര് വഞ്ചന കാണിച്ചുവോ അവൻ നമ്മളിൽ പെട്ടവനല്ല " എന്ന് റസൂൽ (സ) യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട് . ഈ വഞ്ചന പൊതുവെ ഇടപാടുകളിലും,പരീക്ഷയിലും ,ഇംഗ്ലീഷ് പരീക്ഷയിലും അതല്ലാത്തതിലും എല്ലാം പെടും . ആയതിനാൽ ഏതൊരു വിഷയത്തിലും കോപ്പി അടിക്കൽ (വഞ്ചന നടത്തൽ) വിദ്യാർത്ഥികൾക്ക് അനുവദനീയമല്ല.



മജ്മുഉ ഫതാവാ -ഉസൈമീൻ (റഹി) 








കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya