Skip to main content

Posts

പള്ളിയിൽ വെച്ച് നമസ്കാരക്കാർക്ക് പ്രയാസമുണ്ടാവുന്ന രീതിയിൽ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നതിന്റെ വിധിയെന്ത് ?

ഉത്തരം  : പള്ളിയിൽ വെച്ച് നമസ്കാരക്കാർക്കോ,പഠിതാക്കൾക്കോ,ഖുർആൻ പാരായണം ചെയ്യുന്നവർക്കോ പ്രയാസമുണ്ടാവുന്ന രീതിയിൽ ഖുർ ആൻ ഉറക്കെ പാരായണം ചെയ്യുന്നത് ഹറാമാണ്. കാരണം,പ്രവാചകൻ (സ) ജനങ്ങളുടെ അടുക്കൽ ചെന്നു.അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു.ഖുർ ആൻ പാരായണത്താൽ അവരുടെ ശബ്ദം ഉയർന്നപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : നിശ്ചയമായും നമസ്കരിക്കുന്നവൻ തന്റെ രക്ഷിതാവിനോട് രഹസ്യ സംഭാഷണം നടത്തുകയാണ്.അത്കൊണ്ട് തന്നെ താൻ എന്ത് മുഖേനയാണ് തന്റെ റബ്ബിനോട് സംഭാഷണം നടത്തുന്നതെന്ന് നോക്കട്ടെ.ആകയാൽ നിങ്ങളിൽ ചിലർ ചിലരുടെ മേൽ ഖുർആൻ ഉറക്കെയാകരുത്. (അബൂ സഈദിൽ ഖുദ്‌രിയിൽ നിന്നും അബൂ ദാവൂദ് ഉദ്ധരിച്ചത്)  മജ്മൂഉ ഫതാവ ശൈഖ് സ്വാലിഹ് ഉതൈമീൻ കടപ്പാട് : telegram.me/fatwaalislamiyya

ചോദ്യം : ശിർക്ക്‌ ചെയ്യുന്നുവെന്ന്‌ ഉറപ്പുള്ള ഇമാമിനെ നമസ്ക്കാരത്തിൽ പിന്തുടരാമോ ?

ചോദ്യം: ഒരു പള്ളിയിലെ ഇമാം മരിച്ചവരെ വിളിച്ച്‌ പ്രാർത്ഥിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതായി അറിയുവാൻ കഴിഞ്ഞു. ഖബറിൽ കിടക്കുന്ന ഇവർ അല്ലാഹുവിന്റെ ഔലിയാക്കളാണെന്നും അല്ലാഹുവിനോട്‌ നമുക്ക്‌ വേണ്ടി ശുപാർശ നടത്തുവാൻ കഴിവുള്ളവരാണെന്നും അയാൾ അവകാശപ്പെടുന്നു. തൗഹീദിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്ന ഞാൻ ആ ഇമാമിന്റെ പിന്നിൽ ജമാഅത്തായി നമസ്ക്കരിക്കുന്നത്‌ അനുവദനീയമാണോ? കൂടാതെ അല്ലാഹുവിന്‌ പുറമെയുള്ളവരുടെ പേരിൽ സത്യം ചെയ്യുക, അവരെ വിളിച്ചു സഹായം തേടുക,  അല്ലാഹുവിലേക്ക്‌ അടുക്കുവാൻ ഇവരെ ഇടയാളൻമാരാക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും  ദയവായി വിശദീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ഉത്തരം:  താങ്കൾ എഴുത്തിൽ പരാമർശിച്ച ഇമാം ഖബറാളികളോട്‌ വിളിച്ചു പ്രാർത്ഥിക്കുകയും അവരുടെ പേരിൽ സത്യം ചെയ്യുകയും  ചെയ്യുന്നയാളാണെന്ന്‌ ഉറപ്പുണ്ടെങ്കിൽ  അയാളുടെ പിന്നിൽ നമസ്ക്കരിക്കുന്നത്‌ അനുവദനീയമല്ല.  എന്തെന്നാൽ അല്ലാഹുവിന്‌ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും പങ്ക്‌ ചേർക്കുക വഴി  അയാളെ മുശ്‌രിക്‌ ആയി കണക്കാക്കേണ്ടതാണ്‌. അയാൾ ഒററക്ക്‌  നമസ്‌ക്കരിക്കുന്നതും ജമാഅത്തായി ...

മോതിരം ധരിക്കുന്നത് സുന്നത്താണോ?

ഉത്തരം: മോതിരം ധരിക്കുകയെന്നത് എല്ലാവരോടും ‘നിങ്ങള്‍ മോതിരം ധരിക്കൂ’ എന്ന് പറയാന്‍ മാത്രമുള്ള സുന്നത്തല്ല. എന്നാല്‍ അവന് മോതിരം ധരിക്കല്‍ ആവശ്യമായി വന്നാല്‍ അത് അനുവദനീയവുമാണ്. നബി-ﷺ-യുടെ കാലഘട്ടത്തിലെ രാജാക്കന്മാര്‍ മുദ്ര പതിപ്പിച്ചിട്ടില്ലാത്ത കത്തുകള്‍ സ്വീകരിക്കുകയില്ലെന്ന് അറിഞ്ഞപ്പോള്‍, അവര്‍ക്ക് കത്തയക്കുന്നതിനായാണ് നബി -ﷺ- മോതിരം ധരിച്ചത്. ഇക്കാലഘട്ടത്തിലും അപ്രകാരം ഒരാവശ്യം ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ -ഖാദി, അമീര്‍ പോലുള്ളവര്‍ക്ക്- അവന് മോതിരം ധരിക്കാവുന്നതാണ്. അത് നബി-ﷺ-യെ പിന്‍പറ്റലുമാണ്. എന്നാല്‍ മോതിരം ധരിക്കാന്‍ പ്രത്യേകം ആവശ്യമൊന്നുമില്ലാത്തവനാണെങ്കില്‍ അവന്‍റെ കാര്യത്തില്‍ അതൊരു സുന്നത്തല്ല. മറിച്ച്, അത് കേവലം മുബാഹായ -അനുവദനീയമായ- കാര്യം മാത്രമാണ്. എന്നാല്‍ മോതിരം ധരിക്കുക എന്നതില്‍ ഇസ്ലാമില്‍ വിലക്കപ്പെട്ട വല്ല കാര്യങ്ങളും കടന്നു കൂടുന്നുണ്ടെങ്കില്‍ അത് നിഷിദ്ധവുമാകും. ഉദാഹരണത്തിന് പുരുഷന്മാര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള മോതിരം ധരിക്കാന്‍ അനുവാദമില്ല എന്ന് നബി-ﷺ-യുടെ ഹദീഥുകളില്‍ വന്ന പോലെ. ശൈഖ് ഇബ്നു ഉസൈമീന്‍  കട...

പരീക്ഷകളിലെ കോപ്പിയടിക്കൽ

ചോദ്യം : ഞാൻ ഒരു കോളേജ് വിദ്യാർത്ഥിയാണ്.ഇവിടെ പരീക്ഷയിൽ ചില വിദ്യാർഥികൾ ചില വിഷയങ്ങളിൽ കോപ്പി അടിക്കുന്നു (ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളിൽ).അതിനെ കുറിച്ച് അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു : ഇംഗ്ലീഷ് എന്ന വിഷയത്തിൽ കോപ്പി അടിക്കൽ ഹറാമല്ല എന്ന് ചില പണ്ഡിതന്മാർ ഫത്വ നൽകിയിട്ടുണ്ട്.ഈ പ്രവർത്തനത്തോട് ഞാൻ എന്ത് നിലപാട് സ്വീകരിക്കണം ? ഉത്തരം :   "ആര് വഞ്ചന കാണിച്ചുവോ അവൻ നമ്മളിൽ പെട്ടവനല്ല " എന്ന് റസൂൽ (സ) യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട് . ഈ വഞ്ചന പൊതുവെ ഇടപാടുകളിലും,പരീക്ഷയിലും ,ഇംഗ്ലീഷ് പരീക്ഷയിലും അതല്ലാത്തതിലും എല്ലാം പെടും . ആയതിനാൽ ഏതൊരു വിഷയത്തിലും കോപ്പി അടിക്കൽ (വഞ്ചന നടത്തൽ) വിദ്യാർത്ഥികൾക്ക് അനുവദനീയമല്ല. മജ്മുഉ ഫതാവാ -ഉസൈമീൻ (റഹി)  കടപ്പാട് : telegram.me/fatwaalislamiyya

വുളുവില്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടുണ്ടോ ?

ശുദ്ധിയോട് കൂടിയല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. അഥവാ വിശുദ്ധ ഖുര്‍ആന്‍ കയ്യുറ, കവര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപാതിയില്ലാതെ നേരിട്ട് സ്പര്‍ശിക്കുന്നവന്‍ ആണായാലും പെണ്ണായാലും  ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമാകണം.  ഇതില്‍ അഭിപ്രായഭിന്നത ഉണ്ട് എങ്കിലും കൂടുതല്‍ പ്രമാണബദ്ധമായ അഭിപ്രായം ഇതാണ്. നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും, (റഹിമഹുമുല്ലാഹ്) ഈ അഭിപ്രായമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല)പറയുന്നു:  " വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ള ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ് " [മജ്മൂഉ ഫതാവ 21/266]. അതാണ്‌ കൂടുതല്‍ പ്രമാണബദ്ധവും. അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍(ﷺ) യമനിലേക്ക് അയച്ച കത്തില്‍ "ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ] എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഈ അഭിപ്രായം തന്നെയാണ് കൂടുതല്‍ പ്രബലമായ അഭിപ്രായമായി ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയും ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയും, ശൈഖ് സ്വാല...

ചെറിയ ആൺ കുട്ടികൾക്ക് സ്വർണ്ണം ധരിക്കാൻ പാടുണ്ടോ ?

ചോദ്യം : ചെറിയ ആൺ കുട്ടികൾക്ക് സ്വർണം ധരിക്കുന്നത് അനുവദനീയമാണോ ? അവരുടെ വയസ്സ് 2 വയസ്സിനു താഴെ ആണങ്കിൽ സ്വർണ്ണം ധരിപ്പിച്ച് കൊടുക്കാൻ പാടുണ്ടോ ? ഉത്തരം :  ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ നിരുപാധികമായി പാടില്ലാത്തതാണ് ..  ആൺകുട്ടികൾ രണ്ടു വയസ്സിനു താഴെയുള്ളതാണെങ്കിലും ശരി അവർക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കൽ പാടില്ലാത്തതാണ്. സ്വർണ്ണം സ്ത്രീകൾക്ക് അനുവദീയമാണ് പുരുഷന്മാർക്ക് ഹറാമുമാണ് .സ്വർണ്ണം മോതിരമാണെങ്കിലും വാച്ചാണെങ്കിലും അതല്ലാത്തതാണെങ്കിലും ശരി സ്വർണം പുരുഷ വർഗത്തിന് ഹറാമാണ് പെണ്ണുങ്ങൾക്ക് അത് അനുവദയീമാണ്. ചെറിയ ആൺ കുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച്  കൊടുക്കൽ അനുവദീയമല്ല പ്രായമുള്ള ഒരു പുരുഷന് സ്വർണ്ണം ധരിക്കുന്നത് അനുവദീയമല്ലാത്തത് പോലെ . സ്വർണ്ണം എന്നുള്ളത് പെണ്ണുങ്ങൾക്ക് മാത്രമുള്ളതാണ് അത് എത്ര ചെറിയ ആണ്കുട്ടിയാണെങ്കിലും ശരി . ഇതാണ് ബഹു ഭൂരി ഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.  (fatwa ibnubaaz) കടപ്പാട് : telegram.me/fatwaalislamiyya

ബർത്ത്ഡേ പാർട്ടിയുടെ മതവിധിയെന്താകുന്നു ?

ചോദ്യം: മുസ്ലിംകളുടെയിടയിൽ ചില സഹോദരങ്ങൾ സ്വന്തത്തിന്റെയോ തങ്ങളുടെ മക്കളുടെയോ ഒക്കെ ബർത്ത്ഡേ പാർട്ടി നടത്തുന്നത്‌ കണ്ടുവരുന്നു. എന്താണ്‌ ഇപ്രകാരമുള്ള ആഘോഷങ്ങളുടെ മതവിധി ? ഉത്തരം: ഇബാദത്തിന്റെ അടിസ്ഥാനപരമായ തത്വം അവ തൗഖീഫിയാണ്‌, അഥവാ അവ മതപരമായ പ്രമാണങ്ങൾ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടതും വ്യക്തികളുടെ അഭിപ്രായങ്ങളിൽ മാററുവാൻ പാടില്ലാത്തതുമാകുന്നു. ഉദാഹരണത്തിന്‌ അല്ലാഹുവിനെ ആരാധിക്കുന്നതിന്‌ അവന്റെ കൽപ്പനയ്ക്ക്‌ വിരുദ്ധമായ (നബി (സ്വ) പഠിപ്പിക്കാത്ത)  ഒരു മാർഗ്ഗം പാടുള്ളതല്ല.  എന്തെന്നാൽ സ്വഹീഹായ ഒരു ഹദീഥിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു.  ‘ ആരെങ്കിലും നമ്മുടെ ഈ വിഷയത്തിൽ (ദീനിൽ) പുതിയതായി എന്തെങ്കിലും കൊണ്ടുവന്നാൽ അത്‌ തള്ളപ്പെടേണ്ടതാണ്‌.’ മറെറാരു രിവായത്തിൽ ‘നമ്മുടെ ചര്യകളിലില്ലാത്ത ഒരു കർമ്മം ആരെങ്കിലും (മതത്തിൽ) കൊണ്ടുവന്നാൽ അവ തള്ളപ്പെടേണ്ടതാണ്‌’ എന്നും കാണാം.  ജൻമദിനാഘോഷം എന്നത്‌ ഒരു ബിദ്‌അത്ത്‌ ആകുന്നു. അത്‌ ആരുടെ പേരിലായാലും അവർ എത്രതന്നെ ഉന്നതരായിരുന്നാലും ശരി, അനുവദനീയമല്ലതന്നെ.  സൃഷ്ടികളിൽ ഏററവും ശ്രേഷ്ഠരായവരും   പ്രവാചകൻമാരുടെ...